കായംകുളത്തെ രണ്ടായി വിഭജിക്കുന്ന അശാസ്ത്രീയമായ ഹൈവേ വികസനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തുടര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഹൈവേ സമരവുമായി ബന്ധപ്പെട്ട് പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ജയില്‍ വാസമനുഭവിക്കുകയും ചെയ്ത ചെയ്ത യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഹാഷിംസെയ്ട്ടിനെ കായംകുളത്തെ വസതിയില്‍ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍.