കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു.ഉടന്‍ തന്നെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...