നായയെക്കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു

നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാൻ സമീർ ജാമ്യത്തില്‍ ഇറങ്ങി അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഇയാളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായി. കത്തികൊണ്ട് ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു.ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ബിഹാർ സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിച്ചത്.കഠിനംകുളത്ത് വളർത്തുനായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വികാസ് കുമാറും ഭാര്യയും സഞ്ചരിച്ച കാറിന് നേർക്ക് കല്ലെറിയുകയും വാഹനം നിർത്തിക്കുകയുമായിരുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...