ആത്മഹത്യാക്കുറിപ്പ് 2 കോൺഗ്രസ് പ്രവർത്തകർ എടുത്തുമാറ്റി; DCC ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം, സിപിഐഎം

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ട്രഷറർ എൻ.എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഐഎം.സിപിഎമ്മിന്റെ ബത്തേരി ഏരിയ കമ്മിറ്റിയുടേതാണ് ആവശ്യം.വിജയൻറെ ആത്മഹത്യ കുറിപ്പ് വീട്ടിലെത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകർ എടുത്ത് മാറ്റിയതായി സംശയമുണ്ട്. ഈ സാഹചര്യത്തിൽ എൻ.എം വിജയൻറെയും മകൻ ജിജേഷിൻറെയും ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബത്തേരി ഏരിയ കമ്മിറ്റിയുടെ ആവശ്യം.സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇത്തരത്തിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് കോടികൾ കൈപ്പറ്റുകയും, സഹകരണ വകുപ്പിൻറെ കർശന ഇടപെടലിനെ തുടർന്ന് നിയമനം നടത്താൻ സാധിക്കാതെ വരികയും ചെയ്തതായും പണം നൽകിയവർ ജോലി ലഭിക്കാത്തതിനാൽ തിരികെ ആവശ്യപ്പെടുന്നതായും നിരവധി പരാതികൾ ഉണ്ട്. കോഴ നിയമനങ്ങൾ നടത്തി കോടികൾ തട്ടിയെടുത്തവർ എൻ.എം വിജയനെ ബലിയാടാക്കിയതായി കോൺഗ്രസിലെ പല നേതാക്കളും രഹസ്യമായി പറയുന്നുണ്ടെന്നും സിപിഐഎം വ്യക്തമാക്കി

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...