കണ്ണൂരിൽ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍

വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. കൂടാതെ ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ ഗൃഹപ്രവേശ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. 2008ലാണ് നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 5 സിപിഎം പ്രവർത്തകരെ ആണ്തലശ്ശേരി അഡീഷണല്‍ ജില്ല സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതില്‍ ജയിലില്‍ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുത്തത്. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...