പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് : ദൂസാന്‍ ലഗാറ്റോറിനെ സ്വന്തമാക്കി

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.2011-ല്‍ മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് താരം പ്രഫഷനല്‍ കരിയര്‍ ആരംഭിക്കുന്നത്. കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ക്യാമ്പിനൊപ്പം താരം ഉടന്‍ ചേരും. പ്രതിരോധനിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവ കണക്കിലെടുത്താണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒപ്പം ചേര്‍ത്തിരിക്കുന്നത്.ഏറെ പരിചയസമ്പത്തോടെയാണ് ദൂസാന്‍ ക്ലബിലേക്കെത്തുന്നത്. മധ്യനിര നിയന്ത്രിക്കുന്നതിലെ മികവ് ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....