ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനവുമായി മത്സരിച്ച് വന്നതാണ്, വണ്ടി ഡ്രൈവറുടെ കൈയ്യിന്ന് പോയതാ; ദൃക്‌സാക്ഷി

മത്സരയോട്ടമാണ് നെടുമങ്ങാട് ഇരിഞ്ചയത്തുണ്ടായ അപകടത്തിന്റെ കാരണമെന്ന് ദൃക്‌സാക്ഷി. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനവുമായി മത്സരിച്ച് വന്നതാണ്. റോഡിലെ ടാറിങ് കട്ട് ഡ്രൈവർ കണ്ടിരുന്നിലായെന്നും അമിതവേഗതയിൽ എത്തിയപ്പോൾ വണ്ടി ഡ്രൈവറുടെ കൈയ്യിൽ നിന്ന് പോയതാണെന്നും അപകടം നടന്ന സ്ഥലത്തുണ്ടായവർ പറയുന്നു.ബസ് തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ 26 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും 7 പേരെ എസ് എ ടിയിലേക്കും 15 പേർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നിലവിൽ ആരുടേയും പരുക്ക് ഗുരുതരമല്ല. കാട്ടാക്കടയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദ യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാട്ടാക്കട സ്വദേശിനിയായ 61 കാരി ദാസിനിയാണ് അപകടത്തിൽ മരണപ്പെട്ടത്.കാട്ടാക്കടയില്‍ നിന്ന് നെടുമങ്ങാട് എത്തിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു.രാത്രി 10 .20 ഓടെയായിരുന്നു അപകടം നടന്നത്. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. KL 21 Q 9050 എന്ന നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ബസ് ക്രെയിന്റെ സഹായത്തോടെ ഉയര്‍ത്തി. ബസിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നില്ല എന്നത് ആശ്വാസം പകരുന്നതാണ്. അതിനിടെ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...