ഡെൻമാർക്ക്: ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം

ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പട്ടികയില്‍ ആണ് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ഡെൻമാർക്കിനെ കണ്ടെത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്കിന് 90 പോയിന്റാണുള്ളത്.ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്‌സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 180 രാജ്യങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8), സൊമാലിയ (9), വെനസ്വേല (10) എന്നീ രാജ്യങ്ങളാണ് സുഡാനേക്കാള്‍ മുമ്ബിലുള്ളത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്നു. 2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ 40 പോയിന്റായിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 135-ാം റാങ്കും ശ്രീലങ്കയ്ക്ക് 121-ാം റാങ്കുമാണ്. ബംഗ്ലാദേശ് 149-ാം റാങ്കും ചൈന 76-ാമതുമാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....