ഇത് പുനർജ്ജന്മം, ആറന്മുള പോലീസിനും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദിപറഞ്ഞ് 93 കാരി ഗൗരി

ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ആറന്മുള പോലീസ് സ്റ്റേഷനിൽ വന്ന ഫോൺ വിളിയുടെ ചുരുക്കം 93 കാരി കിണറ്റിൽ വീണു എന്നതായിരുന്നു. ഒട്ടും സമയം പാഴാക്കാതെ പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കേമല ട്രൈഫൻ്റ് ജംഗ്ഷനിലേക്ക് പാഞ്ഞു. സ്ഥിരമായി വെള്ളം കോരുന്ന അയൽ വാസിയുടെ വീട്ടിലെ കിണറ്റിൽ നിന്നും, വെള്ളം കോരുമ്പോൾ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേ കിണറ്റിൽ വീണതാണ് ആറന്മുള നടുവിലെതിൽ വീട്ടിൽ ഗൗരിയമ്മ (93). നല്ല ആഴമുള്ള കിണറ്റിൽ ഇവർ അപകടത്തിൽ പെടുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. യാദൃശ്ചികമായി അവിടെയെത്തിയ അയൽവാസി നോക്കുമ്പോൾ കിണറിന്റെ കരയിൽ ചെരുപ്പുകൾ കണ്ടു, കിണറ്റിൽ ആളനക്കവും കേട്ടു. അപകടം മനസ്സിലാക്കിയ അവർ, ജോലിക്കുപോയ മകൻ ഓമനക്കുട്ടനെ ഉടനെ വിളിച്ചു പറഞ്ഞു. പിന്നീട് വിവരമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ശ്രമകരമായി ഗൗരിയെ പുറത്തെടുക്കുകയായിരുന്നു. നടവഴി മാത്രമുള്ള വീട്ടിൽ നിന്നും സാഹസികമായാണ് പിന്നീട് പോലീസ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്. റോഡിൽ നിന്നും 200 മീറ്ററിലധികം ദൂരത്തിൽ വീട്ടിലേക്ക് നീളുന്ന നന്നെ ഞെരുങ്ങിയ ഇടവഴിയിലൂടെ എസ് എച്ച് ഓയും എസ് ഐ വിഷ്ണുവും ഗൗരിയെ കൈകളിൽ ചുമന്നു റോഡിൽ എത്തിച്ചത് മിനിറ്റുകൾക്കുള്ളിലാണ്. വഴിയുടെ ഇടുക്കവും ഓടിക്കൂടിയ ആളുകളുടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുമൊന്നും പോലീസിന്റെ രക്ഷാപ്രവർത്തനത്തിൽ തടസ്സമായില്ല. ഗൗരിയെ സുരക്ഷിതമായി സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പോലീസ് സംഘം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവർ നിരീക്ഷണത്തിൽ കഴിയുകയാണിപ്പോൾ. പുനർജ്ജൻമമായി കരുതാവുന്ന ഈ രക്ഷപ്പെടലിൽ നാട്ടുകാർക്കും ആറന്മുള പോലീസിനും കൈകൾ കൂപ്പി ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് വയോധിക. എസ് എച്ച് ഓ പ്രവീണിനൊപ്പം എസ് ഐ വിഷ്ണു, എസ് സി പി ഓ താജുദീൻ, സി പി ഓ വിഷ്ണു എന്നിവരാണ് രണ്ടു മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...