കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ വ്യാഴാഴ്ച (ഫെബ്രുവരി 13) ആശുപത്രി വിടും. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് തൃക്കാക്കര എംഎൽഎയെ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഉമാ തോമസ് എംഎൽഎ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് എംഎൽഎ കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാക്കൊപ്പം മാധ്യമങ്ങളെ കാണും.

