ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ പി കെ ശ്രീമതി ടീച്ചര്‍

ട്രെയിനിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ ഒരു വനിതയും പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരേ ഫ്രെയിമില്‍ വന്ന കാഴ്ചയാണ്പി കെ ശ്രീമതി ടീച്ചര്‍ പങ്കുവെച്ചത്. കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്നും അവര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വിശദമായി വായിക്കാം:ഇന്നലെ രാത്രി അവസാനമായി ഞങ്ങളുടെ പ്രിയ സഖാവ് റസലിനെ ഒന്ന് കാണാനും അമ്മ, ഭാര്യ, മകള്‍ എന്നിവരെ ആശ്വസിപ്പിക്കാനും വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് മണിക്കൂറോളം അവരോടൊന്നിച്ച്‌ നിന്നതിനുശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ച്‌ പുറപ്പെട്ടു. രാജ്യറാണി എക്സ്പ്രസ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസിന് പോകാനായി പ്ലാറ്റ്ഫോമില്‍ ഇരിക്കയായിരുന്നു.പെട്ടെന്നാണ് ഒരു ദൃശ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ‘രാജ്യറാണിയെ ‘നിയന്ത്രിക്കാന്‍ , ഗാര്‍ഡ് റൂമില്‍ നിന്ന് ട്രെയിനിന് പച്ചക്കൊടി (ഇപ്പോള്‍ പച്ച ലൈറ്റ്) കാണിക്കാന്‍ നില്‍ക്കുന്നത് വൈറ്റ് യൂനിഫോമില്‍ വനിത. പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയിലും ഒരു വനിത. കേരളത്തിന്റെ സ്ത്രീമുന്നേറ്റം. അഭിമാനകരം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....