അഭിലാഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ ആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിച്ചു.ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പിൻ്റേയും, തൻവി റാമിൻ്റേയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്.മലബാറിൻ്റെ പശ്ചാത്തലത്തലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.: അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു പപ്പു,, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ ‘ നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു ‘സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായർ ഈണം പകർന്നിരിക്കുന്നു ‘ഛായാഗ്രഹണം – സജാദ് കാക്കു.എഡിറ്റിംഗ് – നിംസ്,കലാസംവിധാനം -അർഷാദ് നക്കോത്ത്മേക്കപ്പ് – റോണക്സ് – സേവ്യർ.കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ.രാജൻ ഫിലിപ്പ് .മുക്കം അരീക്കോട്,, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.ഈ ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാഴൂർ ജോസ്, ഫോട്ടോ – സുഹൈബ് .എസ് .ബി.കെ.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....