‘ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ വേദങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ‘രാജസ്ഥാന്‍ ഗവര്‍ണര്‍

1687ല്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം അവതരിപ്പിക്കുന്നതിന് വളരെ മുമ്പ് പുരാതന വേദഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നതായി രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു കിസാന്റാവു ബാഗ്‌ഡെ.‘‘അറിവിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്. ഇന്ത്യയാണ് ദശാംശ സമ്പ്രദായത്തെക്കുറിച്ച് ലോകത്തിന് അറിവ് പകര്‍ന്നു നില്‍കിയത്. ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞു. എന്നാല്‍, അതിന് വളരെ മുമ്പ് തന്നെ ഇക്കാര്യം ഇന്ത്യയിലെ വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരുന്നു,’’ ജയ്പൂരിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ റീജിയണല്‍ സെന്ററിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരിച്ചിരുന്ന കാലത്ത് അവര്‍ ഇന്ത്യയില്‍ നിന്നുള്ള അറിവിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ ഇന്ത്യയുടെ പാണ്ഡിത്യവുമായും ശാസ്ത്രവുമായും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘‘രാജ്യത്തെ വിദ്യാര്‍ഥികളുടെ ബൗദ്ധിക ശേഷി വര്‍ധിപ്പിക്കുകയും അവരെ ഇന്ത്യന്‍ പാണ്ഡിത്യവുമായും ശാസ്ത്രവുമായും ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,’’ അദ്ദേഹം പറഞ്ഞു.വൈദ്യുതി, വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഋഗ്വേദം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മഹര്‍ഷി ഭരദ്വാജ് എഴുതിയ വിമാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു പുസ്തകം തേടി നാസ 50 വര്‍ഷം മുമ്പ് ഒരു കത്തെഴുതിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.ഇന്ത്യന്‍ പാണ്ഡിത്യത്തെ നശിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘‘നളന്ദ സര്‍വകലാശാലയെക്കുറിച്ചും തക്ഷശില സര്‍വകലാശാലയെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ലോകമെമ്പാടുനിന്നും ധാരാളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാന്‍ എത്തിയിരുന്നു. അന്ന് സംസ്‌കൃതഭാഷ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഭാഷകളൊന്നുമില്ലായിരുന്നു. നളന്ദയെ ഭക്തിയാര്‍ ഖില്‍ജി നശിപ്പിച്ചു കളഞ്ഞു,’’ ഗവര്‍ണര്‍ പറഞ്ഞു. ‘‘എന്നാല്‍, പുതിയ പ്രതീക്ഷയോടെ നളന്ദയെ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുകയാണ്. അത് മുമ്പ് ഉണ്ടായിരുന്നതുപോലെ ആയിത്തീരുമെന്നും’’ അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....