ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്‍ക്കായി 700ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.ആലപ്പുഴയിലെ മങ്കൊമ്ബില്‍ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്ബതികളുടെ ഏക മകനായാണ് ജനനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഡയലോഗുകള്‍ എഴുതിയത് മങ്കൊമ്ബ് ഗോപാലകൃഷ്ണനാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു മലയാളം പതിപ്പുകള്‍ക്കും വരികളും സംഭാഷണങ്ങളും രചിച്ചു. മഗീധര, ശ്രീരാമ രാജ്യം, ഈച്ച പോലുള്ള ബിഗ് ബജറ്റ് അന്യഭാഷാ ചിത്രങ്ങളെ മലയാളത്തില്‍ മനോഹരമായി അവതരിപ്പിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചു. പ്രേം നസീർ കാലത്തെ ചിത്രങ്ങളില്‍ തുടങ്ങി പുതുതലമുറയുടെ ചിത്രങ്ങള്‍ക്ക് ഉള്‍പ്പെടെ അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്.വിമോചനസമരം ആണ് ആദ്യ ചിത്രം. സംവിധായകൻ ഹരിഹരന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വരികള്‍ തീർത്തത്. മങ്കൊമ്ബിന്റെ ഗാനങ്ങള്‍ക്ക് ഏറെയും ഈണമിട്ടത് എം.എസ്. വിശ്വനാഥൻ ആണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....