കോഴിക്കോട് പേരാമ്പ്രയില്‍ ആസിഡ് ആക്രമണം

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടാലിട സ്വദേശിനി പ്രവിഷയ്‌ക്ക് നേരെയായിരുന്നു ആക്രമണം.മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ഭർത്താവ് പ്രശാന്താണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാളെ മേപ്പയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.ആയുർവേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു പ്രശാന്ത്. ഇതിന് പിന്നാലെ കയ്യിലെ ഫ്ലാസ്കില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവിഷയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.പ്രശാന്തുമായുള്ള വൈവാഹിക ജീവിതം നേരത്തെ അവസാനിപ്പിച്ചതായിരുന്നു യുവതി. മൂന്ന് വർഷം മുൻപായിരുന്നു വിവാഹമോചനം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....