പോത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ വ്യാപാരി മരിച്ചു

കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ.ബാലകൃഷ്ണനാണ് (73) മരിച്ചത്.വീടിനോട് ചേർന്ന കെട്ടിടത്തില്‍ ചായക്കട നടത്തുന്ന ബാലകൃഷ്ണന്‍ തന്നെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്ബില്‍ കെട്ടുന്ന പോത്തിന് തീറ്റയും വെള്ളവും കൊടുക്കാറുള്ളത്. വെള്ളിയാഴ്ച രാവിലെ പോത്തിനെ മാറ്റിക്കെട്ടാൻ പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് പോത്തിനടുത്ത് പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടൻ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തലയിലും ദേഹത്തും പരിക്കേറ്റ പാടുകളുണ്ട്. പോത്ത് ആക്രമിച്ചതാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....