മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്.ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആയിരുന്നു ആക്രമണം. കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ വിഷ്ണു മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഷാപ്പിന് മുന്‍വശത്തേക്ക് എത്തുന്നതിനു മുന്‍പേ വിഷ്ണു രക്ഷപ്പെട്ടു. വിഷ്ണുവിനായി പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷ്ണു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...