പാക് ജനതയെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക് സൈന്യത്തിന്റേത് ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിനൊന്നടങ്കം ഇത് വിജയമാണെന്നും അവകാശപ്പെട്ടു. പ്രസംഗത്തിൽ ചൈനയെ പ്രത്യേകമായി പരാമർശിച്ച പാക് പ്രധാനമന്ത്രി, ‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അവരോട് വലിയ നന്ദി പറയാൻ ആഗ്രഹിക്കുന്നു’ -എന്നും പറഞ്ഞു. ചൈനയെ പ്രിയപ്പെട്ട വിശ്വസ്‌തരായ സുഹൃത്തായാണ് ഷെഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. പാകിസ്താന് ആവശ്യമുള്ളപ്പോഴെല്ലാം ചൈനീസ് ജനത കൂടെയുണ്ടായിരുന്നുവെന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ് ചൈനീസ് ജനതയോടും നന്ദി രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...