ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്.


ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്
ഒരുപക്ഷെ ഇത്രയും അഭിനേതാക്കളെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള ആദ്യ പോസ്റ്ററുമായിരിക്കും ഈ ചിത്രത്തിൻ്റേത്
നരേനും, ശബറീഷ് വർമ്മയും, ബാബു ആൻ്റെണിയും, ഭഗത് മാനുവലും, റംസാൻ, കാർത്തിക്ക് യോഗി, വർഷാരമേഷ്, ടെസ്സാ ജോസഫ് തുടങ്ങി മലയാള സിനിമയിലെ സീനിയേഴ്സും, ജൂനിയേഴ്സും ഒരുപോലെ ഈ പോസ്റ്ററിൽ കാണാം.
ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ആ ജോണറിന് ബലമേകും വിധത്തിൽത്തന്നെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.
ബൈജു സന്തോഷ്, അജു വർഗീസ്,
ജീവാ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

spot_img

Related articles

ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്

ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്. കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ...

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നൃത്ത പരിപാടിക്കിടെ സീലിങ് പൊട്ടിവീണു; നാല് കുട്ടികള്‍ക്ക് പരുക്ക്

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ സീലിങ് പൊട്ടിവീണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരുക്കേറ്റു. നാല് കുട്ടികള്‍ക്കും ഒരു രക്ഷിതാവിനുമാണ് പരുക്കേറ്റത്. കുട്ടികളെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

രക്ഷകനായി വീണ്ടും സൂര്യകുമാർ, രോഹിത്തിന് വീണ്ടും നിരാശ, മുംബൈയെ പിടിച്ചുകെട്ടി പഞ്ചാബ്, വിജയലക്ഷ്യം 185 റൺസ്

ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ്...

കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി; അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്‍റർ എന്നിവയ്ക്കും ബാധകം

കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് മെയ്...