ആപ്പിളിന്‍റെ ഐഫോണ്‍ 17 എയര്‍ ലോഞ്ചിന് മുമ്പേ തോറ്റോടി സാംസങ്? ഗാലക്സി എസ്25 എഡ്ജിന്‍റെ വില്‍പനയില്‍ മാന്ദ്യം- റിപ്പോര്‍ട്ട്

സാംസങിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്‌ഷിപ്പായ ഗാലക്സി എസ്25 എഡ്ജിന്‍റെ വില്‍പന പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നില്ല എന്ന് റിപ്പോര്‍ട്ട്. ഗാലക്സി എസ് സീരീസിന് പുത്തന്‍ ഡിസൈന്‍ ചാരുത നല്‍കാന്‍ ഈ ഫ്ലാഗ്‌ഷിപ്പിനായെങ്കിലും ഫോണ്‍ വിപണിയില്‍ വലിയ തരംഗമുണര്‍ത്തിയില്ല എന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്തു.ഒരു പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയാല്‍ ആദ്യ മൂന്ന് മാസം കൊണ്ട് അതിന്‍റെ വിപണി ഭാഗ്യം അറിയാന്‍ കഴിയുമെന്ന് ഇന്‍സൈഡര്‍മാര്‍ പറയുന്നു. എന്നാല്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗുമായി പുറത്തിറക്കിയ ഗാലക്സി എസ്25 എഡ്ജിന് പ്രതീക്ഷിച്ച വില്‍പന ആദ്യ മൂന്ന് മാസക്കാലം ഉണ്ടായില്ലായെന്നാണ് റിപ്പോര്‍ട്ട്. മെയ് അവസാനമായിരുന്നു സാംസങ് ഗാലക്സി എസ്25 സ്മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത് എന്നതിനാല്‍ ആപ്പിള്‍ ഈ ഫോണിന്‍റെ നിര്‍മ്മാണം കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അടുത്ത വര്‍ഷം വരാനിരിക്കുന്ന ഗാലക്സി എസ്26 സീരീസില്‍ പ്ലസ് മോഡലിന് പകരം എഡ‌്ജായിരിക്കും കമ്പനി പുറത്തിറക്കുക എന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. പരമ്പരാഗതമായി സംസങിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്സി പരമ്പരകളില്‍ ഏറ്റവും കുറവ് വില്‍പന നടക്കുന്ന മോഡലാണ് പ്ലസ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...