‘മുന്‍പ് സമയമില്ലായിരുന്നു, ഇനി അവസരം വന്നാല്‍ തയാര്‍’, ഇന്ത്യൻ പരിശീലകനാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. മുമ്പും ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയമില്ലായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു.കരിയറില്‍ വിവിധ റോളുകള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായി, ബിസിസിഐ പ്രസിഡന്‍റായി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി, എന്നാല്‍ ഇപ്പോള്‍ അത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ല. പ്രായം 50 ആയിട്ടേയുള്ളു. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ സ്വീകരിക്കും. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ഗാംഗുലി പിടിഐക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.നിലവിലെ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ തുടക്കം അത്ര മികച്ചയാതിരുന്നില്ലെങ്കിലും ഭാവിയില്‍ മികവു കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയില്‍ ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയയിലും തോറ്റാണ് ഗംഭീര്‍ തുടങ്ങിയത്. പക്ഷെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കി. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഗംഭീറിനെ സംന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പരിശീകലനെന്ന നിലയില്‍ ഗംഭീറിനെ അടുത്തറിയാന്‍ എനിക്കായിട്ടില്ല.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...