ഷൈന്‍ ടോമിനൊപ്പം ഹക്കി ഷാ; ‘മീശ’ ടീസര്‍ എത്തി

എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്‍റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാത്തലമാക്കി തീവ്രമായ സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ടീസർ സൗഹൃദത്തിന്റെയും നിഗൂഢതകളുടെയും മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് പറയുന്നത്. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്നുള്ള ഒരു സൂചനയോടെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്.മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചത്.‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും എഡിറ്റിംഗ് മനോജുമാണ്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സരിഗമയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...