രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, വിന്‍ഡീസിനെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ, ജെയ്ഡന്‍ സീല്‍സിന് 5 വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനറിങ്ങിയ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന്‍റെ നാലു വിക്കറ്റുകള്‍ ആദ്യ ദിനം പിഴുത് ഓസ്ട്രേലിയ തിരിച്ചടിക്കുകയും ചെയ്തു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 57-4 എന്ന നിലയിലാണ് വിന്‍ഡീസ്. 23 റണ്‍സുമായി ബ്രാന്‍ഡന്‍ കിംഗും ഒരു റണ്ണുമായ ക്യാപ്റ്റൻ റോസ്റ്റൻ ചേസും ക്രീസില്‍.ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(4), ജോണ്‍ കാംപ്‌ബെൽ(7), കീസി കാര്‍ടി(20), ജോമെല്‍ വാറിക്കന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് ആദ്യ ദിനം നഷ്ടമായത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ സാം കോണ്‍സ്റ്റാസിനെ(3) നഷ്ടമായിരുന്നു. പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ കാമറൂണ്‍ ഗ്രീന്‍(3), ജോഷ് ഇംഗ്ലിസ്(5) എന്നിവര്‍ കൂടി മടങ്ങിയതോടെ 22-3ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 100 കടത്തി. നാലാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷം ഖവാജയെ(47) ഷമാര്‍ ജോസഫ് മടക്കിയതോടെ ഓസീസ് വീണ്ടും തകര്‍ന്നു

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...