ചേർത്തല തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കിട്ടിയത് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച്, റഡാർ പരിശോധന പരാജയം

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ റഡാർ പരിശോധനയും പരാജയം. സെബാസ്റ്റ്യന്റെ വീട്ടിലും പെൺ സുഹൃത്തിന്റെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സെബാസ്റ്റ്യന്റെ രണ്ടര ഏക്കർ വരുന്ന പുരയിടത്തിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ ഉണ്ടോ എന്നുറപ്പിക്കാനുള്ള അവസാന പിടിവള്ളിയായിരുന്നു ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ. എട്ട് മണിക്കൂർ നീണ്ട പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ആദ്യം ശേഖരിച്ച അസ്ഥികളുടെ ഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് അന്വേഷണസംഘം. മറ്റെവിടെയോ മൃതദേഹം കത്തിച്ചതായാണ് വിലയിരുത്തൽ. സെബാസ്റ്റ്യന്റെ പെൺസുഹൃത്തായിരുന്ന ചേർത്തല സ്വദേശിനി റോസമ്മയുടെ വീട്ടിലും റഡാർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.2012ൽ കാണാതായ ആയിഷയെ 2016ൽ വീടിന് സമീപം കണ്ടെന്ന വെളിപ്പെടുത്തൽ റോസമ്മ തിരുത്തി. പ്രതികരണങ്ങളിൽ അസ്വാഭാവികത തോന്നിയ അന്വേഷണസംഘം റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധന ഫലം നാളെ ലഭിക്കും. അതേസമയം, സെബാസ്റ്റിന്റെ കസ്റ്റഡി അപേക്ഷ നാളെ അവസാനിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...