പാലിയേക്കര ടോള്‍ പ്ലാസയില്‍ നടന്നത് കൊള്ള; ആശ്വാസമായി കോടതി ഉത്തരവ്

ഗതാഗതകുരുക്കിനാല്‍ ജനജീവിതം ദുരിത പൂര്‍ണമായ ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് അഴ്ചക്കാലത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്.ഇടപ്പള്ള മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കുഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്‍ ടോള്‍ കൊടുക്കണം. എന്നാല്‍ ടോള്‍ പിരിക്കുമ്പോള്‍ നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്‍ കമ്പനി നടപ്പാക്കാതെ വന്നതോടെ ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചു. അടിപ്പാത നിര്‍മാണ പ്രവര്‍നങ്ങള്‍ അനന്തമായി നീണ്ടുപോവാന്‍ തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കരുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍ ദുരിതത്തിലാവുന്നത് പതിവായി. മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കുന്ന വാഹനങ്ങല്‍ ദേശീയ പാതയില്‍ പാലിയേക്കര ടോളില്‍ വന്‍ തുക ടോള്‍ നല്‍കാനായി ഏറെനേരം ടോള്‍പ്ലാസയില്‍ കരുക്കില്‍ കിടക്കേണ്ട ഗതികേടിലാണ്. ടോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയിലെ ടോള്‍ കമ്പനി ടോള്‍ പിരിച്ചുകൊണ്ടിരുന്നത്.2025 ലെ കണക്കുകള്‍1535 കോടി രൂപ ടോള്‍ കമ്പനി ഇതിനകം പിരിച്ചെടുത്തുവെന്നായിരുന്നു രേഖ. കരാര്‍ ലംഘനങ്ങളുടെ പേരില്‍ മാത്രം 2245 കോടി രൂപ പിഴചുമത്തപ്പെട്ട കമ്പനിയെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രധാന ആവശ്യം. ദേശീയ പാത അതോറിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവായ അഡ്വ ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മാണവും പരിപാലനവും വ്യക്തമായ കരാറിലൂടെയാണ് പാലിയേക്കരയിലെ ജി ഐ പി എല്‍ കമ്പനിക്ക് അനുവാദം നല്‍കിയതെന്നും, ടോള്‍ പിരിവ് നിര്‍ത്തല്‍ പ്രായോഗികമല്ലെന്നുമായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. ടോള്‍ പിരിക്കുന്നത് റദ്ദാക്കിയാല്‍ ഭാവിയില്‍ പൊതുമേഖലാ കരാറുകളില്‍ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കുന്നത് കുറയുമെന്ന ആശങ്കയും എന്‍ എച്ച് എല്‍ വ്യക്തമാക്കിയിരുന്നു. 2026 ല്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി കെ കോടങ്കണ്ടത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...