സി ഫോം രജിസ്ട്രേഷന്‍ നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചു; വൈത്തിരിയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസ്

ആവശ്യമായ രേഖകള്‍ ഇല്ലാതെ വിദേശ പൗരനെ താമസിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തെന്ന് വൈത്തിരി പൊലീസ്. വിദേശികളെ താമസിപ്പിക്കാന്‍ ആവശ്യമുള്ള സി ഫോം രജിസ്ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സന്തോഷ് കുമാര്‍ (56) നെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. വൈത്തിരിക്ക് സമീപമുള്ള റിസോര്‍ട്ടിൽ യഥാസമയം സി ഫോം രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ചെയ്യാതെ സൗദി അറേബ്യന്‍ സ്വദേശിയെ താമസിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.വിദേശികളെ താമസിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സി ഫോം രജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിക്കുകയായിരുന്നു. വിവരം യഥാസമയം സി ഫോമിലൂടെ ഇവര്‍ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള മുബാറക്, വിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജിത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിന് സി ഫോം രജിസ്ട്രേഷന്‍ സമയബന്ധിതമായി തന്നെ നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തിയാലും കാലതാമസം വരുത്തിയാലും ഫോറിനേഴ്സ് ആക്ട് പ്രകാരം നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....