കോട്ടയത്ത് വിവിധ റോഡുകളിൽ ടാറിംഗ്: ഗതാഗത നിയന്ത്രണം

കോട്ടയം സെൻട്രൽ ജംഗ്ക്ഷൻ മുതൽ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.വാഹനങ്ങൾ ടെംപിൾ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നിൽനിന്നു പോസ്റ്റ് ഓഫിസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടാന ഭാഗത്ത് എത്തി യാത്രതുടരാമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയംലോഗോസ് ജംഗ്ക്ഷൻ മുതൽ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേർഡ് ജംഗ്ക്ഷൻ മുതൽ ലോഗോസ് ജംഗ്ക്ഷൻ വരെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതു മരാമത്ത് അസി. എൻജിനീ യർ അറിയിച്ചു. കോട്ടയം പഴയ സെമിനാരി റോഡിൽ ടാറിങ് ജോലികൾ 30ന് രാവിലെ 8 മുതൽ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. കോട്ടയത്ത് ദിവാൻകവല മുതൽ കടുവാക്കുളം വരെയുള്ള റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ 29ന് രാവിലെ 7 മുതൽ ഇതുവഴി യുള്ള ഗതാഗതം തടസ്സപ്പെടും. മണിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ദിവാൻ കവലയിൽ എത്തി മൂലേടം ഷാപ്പുംപടി റോഡുവഴിയും നാൽക്കവല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കടുവാക്കുളത്തുനിന്ന് പാക്കിൽ ഭാഗ ത്തേക്കും പോകണമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

Leave a Reply

spot_img

Related articles

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍...

നാളെ മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ വടക്കൻ കേരളത്തിൽ...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തുരേത്ത് മോഹനൻ കെ. 73 - നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെവ്വാഴ്ച 11. മണിയോടെ യാണ്...

മേജർ രവിയുടെ പ്രസ്താവന; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്

ചലചിത്ര നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി...