മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രധാന രേഖ ട്വന്റിഫോറിന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901ല്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്. ഈ രേഖ പ്രകാരം മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കാണ്. സര്‍വ്വേ നമ്പര്‍ 18ല്‍പ്പെട്ട 560 ഏക്കര്‍ 39 സെന്റ് ഭൂമിയാണ് പുഴ പുറമ്പോക്ക് എന്ന് രേഖകളില്‍ ഉള്ളത്. 1904ലാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ച രേഖകളുടെ പകര്‍പ്പാണ് 24 പുറത്തുവിട്ടത്. സമരസമിതിയുടെ വാദം ശരിവെക്കുന്നതാണ് പുതിയ രേഖകള്‍.