ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് കാല്‍ക്കരെ തടാകക്കരയില്‍ നിന്ന് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി. മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....