റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കിൽ ഇടിച്ച് പോലീസുകാരന് പരിക്കേറ്റു.

താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയിൽ സിവിൽ പോലീസ് ഓഫീസർ എരമംഗലം സ്വദേശി മച്ചുള്ളതിൽ രതീഷി(46)ൻ്റെ തോളെല്ലിലാണ് പൊട്ടലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയായിരുന്നു. രതീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും ചെയ്തു. റോഡിലേക്ക് തെറിച്ചുവീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോളെല്ലിന് പൊട്ടൽ കണ്ടെത്തിയതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....