ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന്

മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്ഒരു കഥ ഒരു നല്ല കഥപ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ചുനിർമ്മിക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി മുപ്പത്തിഒന്നിന് പ്രദർശനത്തിനെത്തുന്നു. ‘മലയാളി പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകകരമായിരുന്ന ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.മലയാള സിനിമയിൽ ഒരു കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന ഒരു നിർമ്മാണക്കമ്പനിയുടമയുടെ ഭാര്യ ഒരു സിനിമ നിർമ്മിക്കാനെത്തുന്നതും, പുതിയ കാലഘട്ടത്തിൻ്റെ പ്രതിസന്ധികൾ അതിനു തടസ്സമായിവരികയും ചെയ്യുന്നുഎന്നാൽ തികഞ്ഞ നിശ്ചയ ധാർഷ്ട്യത്തോടെ ഇറങ്ങിത്തിരിച്ച അവർ ഈ പ്രതിസന്ധികളെ തരണം ചെയ്ത് തൻ്റെ ലക്ഷ്യം നിറവേറ്റുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.സിനിമക്കുള്ളിലെ സിനിമയിലൂടെ ഒരു സ്വപ്ന സാകാര്ക്കാരത്തിൻ്റെ കഥ ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.കോട്ടയം രമേഷ്,ഇടവേള ബാബു, ബാലാജി ശർമ്മ, മനു വർമ്മ. ദിനേശ് പണിക്കർ,റിയാസ് നർമ്മ കല, കെ. കെ. സുധാകരൻ നന്ദകിഷോർ, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.ഗാനങ്ങൾ ബ്രൈറ്റ് തോംസൺസംഗീതം – പ്രണവം മധു.ഛായാഗ്രഹണം – വിപിൻ.എഡിറ്റിംഗ് പി.സി.മോഹൻപ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....