അതിരമ്പുഴ സ്വദേശിയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായി പരാതി

ആലപ്പുഴ സ്വദേശിയും എന്‍ജീനീയറുമായ യുവാവാണ്‌ പരാതിക്കാരന്‍. ദമ്ബതികള്‍ക്കൊപ്പം തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവും പ്രതിയാണ്‌.ഭാര്യ എം.ജി. സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 2021 കാലത്ത്‌ പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ്‌ വാടകയ്‌ക്ക് താമസിച്ചിരുന്നത്‌. ഈ സമയത്ത്‌ അയല്‍വാസിയായിരുന്ന യുവതി, അടുത്ത്‌ ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു. പിന്നീട്‌ 2022 മുതല്‍ ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കും എന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു.ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച്‌ ഗാന്ധിനഗര്‍ പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാരെ വിജിലന്‍സില്‍ അറസ്‌റ്റ് ചെയ്‌ത സംഭവത്തിലെ പരാതിക്കാരിയായ യുവതിയ്‌ക്കെതിരേയാണ്‌ ഇപ്പോള്‍ കേസ്‌ എടുത്തിരിക്കുന്നത്‌.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...