സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന അബ്ദുല്‍ റഹീം മോചിതനാകുന്നു

സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനാകുന്നു.അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം.

2006 നവംബറിലാണ് സൗദി ബാലന്‍ അനസിന് കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.എന്നാല്‍ ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു കോടതി വിധി വന്നത്.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...