മോഡലിങിന്റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച്‌ ലൈംഗിക പീഡനം; രണ്ട് യുവതികള്‍ പിടിയില്‍

മോഡലിങിന്റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച്‌ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി.25കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ മരട് പൊലീസിന്റെ പിടിയിലായി.പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന ദുബൈയില്‍ എത്തിച്ച്‌ പീഡനത്തിന് ഒത്താശ ചെയ്‌തെന്നാണ് പരാതി. സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്. പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മോഡലിങിന്റെ മറവില്‍ യുവതി അകപ്പെട്ടത് വന്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് പൊലീസ് പറയുന്നു. നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചതായി പൊലീസ് പറയുന്നു. നിലവില്‍ ലഭിച്ചത് മൂന്ന് പരാതികളാണ്. യുവതികള്‍ നേരിട്ടത് ക്രൂര പീഡനമാണ്. ദുബൈയില്‍ എത്തിച്ച്‌ ലഹരി നല്‍കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നുമാണ് പരാതി.

സിന്ധു അറസ്റ്റിലായത് മുംബൈയില്‍ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയില്‍ നിന്ന് തന്നെയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അലീന നേരത്തെയും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഫാഷൻ ഷോയുടെ മറവിൽ മോഡലുകളെ വിദേശത്തെ സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതം

ഫാഷൻ ഷോയുടെ മറവിൽ മോഡലുകളെ വിദേശത്തെ സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതം.കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു.ഇതോടെ...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും ​വെട്ടേറ്റു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.പറവൂർ മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ...

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.അപ്സര തീയറ്ററിന സമീപത്തെ രഹസ്യ ഗോഡൗണില്‍ ഇറക്കുന്നതിനിടയിലാണ് അറുപത് ചാക്ക്നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.സംഭവത്തിൽ മൂന്നുപേര്‍...

പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി

പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി.അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും...