അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചതിന് അറസ്റ്റിലായി, ജ്യാമ്യത്തിലിറങ്ങിയ ഉടന്‍ ആത്മഹത്യ

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്. ഫെബ്രുവരി 10-ന് വൈകിട്ടാണ് ഇയാള്‍ അയല്‍വാസിയുടെ ചെവി കടിച്ചു പറിച്ചത്. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ് ജീവനക്കാരന്‍ ഗോകുലത്തില്‍ ഗോപകുമാറിന്‍റെ (55) ചെവിയാണ് ഇയാള്‍ കടിച്ചത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുമ്പോഴാണ് ഗോപകുമാറിനെ രതീഷ് അക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് രതീഷിനെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഫെബ്രുവരി 22-നാണ് ജാമ്യത്തിലിറങ്ങിയത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....