ഐ.എ.എസ്. തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഡോ. ബി. അശോകിന് പൊതുഭരണ വകുപ്പിന്റെ അധികച്ചുമതല

സംസ്ഥാനത്ത് ഐ.എ.എസ്. തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ അധികച്ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ബി. അശോകിന് പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ അധികച്ചുമതല നൽകി. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ എൻ. പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.ഇതിനുപുറമെ, ധനവകുപ്പ് (റിസോഴ്സ്) സെക്രട്ടറി പാട്ടീൽ അജിത് ഭാഗവത് റാവുവിനെ കിഫ്ബി (KIIFB) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...

ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം; വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു .അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം...

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെത്തുടർന്ന് സർക്കാരിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശക്കാരും ക്രിമിനലുകളും മാധ്യമ...

മണർകാട് ഓൾഡ് കെ.കെ റോഡ് ടാറിംങ് – ഗതാഗത നിരോധനം

ടാറിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെ.കെ റോഡിൽ സെപ്തംബർ 18 മുതൽ ഗതാഗതം നിരോധിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ്...