കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ

വിവാഹച്ചടങ്ങിന് സദ്യ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ. ‘ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച കോട്ടയം ചോറ്റി അമ്പലത്തിൽ നടന്ന വിവാഹത്തിനായി 400 പേർക്കുള്ള സദ്യയ്ക്കായി 1,40,000 രൂപ ഇയാൾ മുൻകൂറായി വാങ്ങിയിരുന്നു. എന്നാൽ വിവാഹ ദിവസം ഭക്ഷണം എത്തിക്കാതെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തതോടെ അതിഥികൾക്ക് ഭക്ഷണം നല്‍കാതെ കുടുംബം പ്രതിസന്ധിയിലായി. തുടർന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് കുടുംബം നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

Leave a Reply

spot_img

Related articles

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...

ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം; വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു .അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം...

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെത്തുടർന്ന് സർക്കാരിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശക്കാരും ക്രിമിനലുകളും മാധ്യമ...

മണർകാട് ഓൾഡ് കെ.കെ റോഡ് ടാറിംങ് – ഗതാഗത നിരോധനം

ടാറിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെ.കെ റോഡിൽ സെപ്തംബർ 18 മുതൽ ഗതാഗതം നിരോധിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ്...