മണിമലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ

കോട്ടയം മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ. മണിമല വൈക്കുന്നേൽ ഷിബുവിനെ കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണന്ന് തെളിഞ്ഞത്.സംഭവത്തിൽ , സി പി എം ലോക്കൽ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്തംഗം ഉൾപ്പെടെ 6 പേരെ മ ണിമല പോലീസ് അറസ്റ്റ് ചെയ്തു.മണിമല പഞ്ചായത്തംഗമായ ജോജി ജോൺ, ജോബിൻ രാജൻ, ഷൈബിൻ സാം, നിഖിൽ അയ്യപ്പൻ, അമൽ രാജ്, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പഞ്ചായത്തംഗമായ ജോജിയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട ഷിബുവിന് പരുക്കേൽക്കുകയായിരുന്നു.തുടർന്ന് പിറ്റേ ദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റ്.ഷിബുവിൻ്റെ മരണത്തിന് ശേഷം കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...

ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം; വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു .അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം...

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെത്തുടർന്ന് സർക്കാരിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശക്കാരും ക്രിമിനലുകളും മാധ്യമ...

മണർകാട് ഓൾഡ് കെ.കെ റോഡ് ടാറിംങ് – ഗതാഗത നിരോധനം

ടാറിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെ.കെ റോഡിൽ സെപ്തംബർ 18 മുതൽ ഗതാഗതം നിരോധിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ്...