ആപ് കൈസേ ഹോ ഫെബ്രുവരി ഇരുപത്തിയെട്ടിന്

നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ]അജൂസ്എബൗ വേൾഡ് എൻ്റെർടൈ നിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്ത ങ്ങളിലൂടെയും, ഒപ്പം തില്ലറായും അവതരിപ്പിക്കുന്നു.യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണം.ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ് ,ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്,ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇടവേബാബു പ്രശസ്ത കോമ്പിയർ ആയ ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.മേക്കപ്പ്- വിപിൻ ഓമശ്ശേരി’കോസ്റ്റ്യും – ഡിസൈൻ-ഷാജി ചാലക്കുടി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബുഅസ്സോസ്സിയേറ്റ് ഡയറക്ടർ – അനൂപ് അരവിന്ദൻ.സഹ സംവിധാനം – ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ)പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് – സഫി ആയൂർപ്രൊഡക്ഷൻ കൺട്രോളർ(സജീവ് ചന്തിരൂർ.വാഴൂർ ജോസ്.ഫോട്ടോ – സന്തോഷ് പട്ടാമ്പി

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....