ആര്യനാട് കോൺഗ്രസ് പഞ്ചായത്തംഗം മരിച്ച നിലയിൽ

തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയിൽ. കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ. എസ് (48) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയം. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപ നാട്ടുകാരിൽ നിന്ന് വാങ്ങിയെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് യുഡിഎഫ് ആരോപിച്ചു. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 9ന്.ശ്രീജക്ക് എതിരെ തിങ്കളാഴ്ച വൈകിട്ടാണ് ആര്യനാട് കവലയിൽ പ്രതിക്ഷേധം സംഘടിപ്പിച്ചത്. കോട്ടയ്ക്കകത്തെ കുറുവാസംഘം എന്ന് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിൽ

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി...

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....