ആശാ പ്രവർത്തകരുടെ സമരം – കോട്ടയത്തും തല മുണ്ഡനം ചെയ്ത് കോൺഗ്രസിൻ്റെ ഐക്യദാർഢ്യ പ്രതിഷേധം

തിരുവനന്തപുരം സെക്രെട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.കോൺഗ്രസ് പ്രവർത്തകരായ ജോർജ്‌ എം ഫിലിപ്പ്, ബൈജു ചെറുകോട്ടയിൽ, ജിതിൻ ജെയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പൻ, കൊച്ചുമോൻ വെള്ളവൂർ, വിനോദ് ടി.എസ്, എന്നിവർ തലമുണ്ഡനം ചെയ്തു.മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു.ആശമാരുടെ സമരം വിജയകരമായി തീരുന്നത് വരെ ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഒറ്റക്കെട്ടായി അവരോടൊപ്പം ഉണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് പറഞ്ഞു.നേതാക്കളായ കുഞ്ഞില്ലമ്പള്ളി, എം.പി സന്തോഷ്‌ കുമാർ,ജോണി ജോസഫ്,ജോബിൻ ജേക്കബ്,ചിന്തു കുര്യൻ ജോയ്,എസ് രാജീവ്‌,കെ ജി ഹരിദാസ്,ജെയിംസ് പുല്ലാപ്പള്ളി,എം കെ ഷിബു ,ബിന്ദു സന്തോഷ്‌കുമാർ,മഞ്ജു എം ചന്ദ്രൻ,അന്നമ്മ മാണി,കെ.എൻ നൈസാം,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...