താജ്മഹലില്‍ ചോര്‍ച്ച; പരിഹരിക്കാന്‍ ആറ് മാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ലോകാത്ഭുതമായ താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങിലാണ് ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തില്‍ വിള്ളലെന്നാണ് കണ്ടെത്തല്‍. കല്ലുകള്‍ക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം എന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധനകള്‍ തുടരുകയാണ്. പരിശോധന 15 ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നും ഇതിന് ശേഷം അറ്റകുറ്റപ്പണികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. താജ്മഹലിന്റെ മേല്‍ക്കൂര ദുര്‍ബലപ്പെട്ടതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ കല്ലുകള്‍ക്കിടയിലുള്ള കുമ്മായക്കൂട്ട് അടരുന്നതായും സര്‍വെയില്‍ കണ്ടെത്തി.താഴികക്കുടത്തോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പിന്റെ ഭാഗം തുരുമ്പെടുത്തിരിക്കുകയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. കെട്ടിടത്തിന്റെ ഉയരക്കൂടുതല്‍ അറ്റക്കുറ്റപ്പണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരുമെന്നും താജ്മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയി പറഞ്ഞു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...