സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലില്‍ വിജയവഴിയില്‍. ഹെസ്യൂസ് ഹിമിനസിന്റെയും നോഹ സദൂയിയുടെയും കെ പി രാഹുലിന്റെയും മിന്നുന്ന ഗോളാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ആവേശ ജയമൊരുക്കിയത്.
കഴിഞ്ഞ മൂന്ന് കളികളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇക്കുറി ആധികാരിക പ്രകടനം പുറത്തെടുത്തു. മൂന്നാം ജയത്തോടെ ഒമ്പത് കളിയില്‍ 11 പോയിന്റുമായി പട്ടികയില്‍ എട്ടാംസ്ഥാനത്തേക്ക് മുന്നേറാനും കഴിഞ്ഞു.
കൊച്ചിയില്‍ തുടര്‍ച്ചയായ 16ാം മത്സരത്തിലും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് റെക്കോഡ് നേട്ടത്തിനൊപ്പമെത്തി.28ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.