ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതി പിടിയിൽ

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ പെൺകുഞ്ഞിനെയാണ്‌ പ്രതി ലൈം​ഗികാതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു അതിക്രമം.

ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം നിലത്ത് കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു പ്രതി സാനിഷ്.തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്.
പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് അടുത്ത സ്‌റ്റേഷനായ ആര്യങ്കാവിൽ വച്ച് തന്നെ പ്രതിയെ റെയിൽവെ പൊലീസ് പിടികൂടുകയായിരുന്നു.സാനിഷ് വധശ്രമം അടക്കം മൂന്നു കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സാനിഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...