ആദായ നികുതി നിയമം പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ; നാളെ ബില്ല് പാർലമെൻ്റിൽ; മാറ്റങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം

രാജ്യത്ത് 1961 മുതൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുകയാണ് കേന്ദ്രസർക്കാർ. ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഘടനാപരമായും ഭാഷാപരമായും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ധനമന്ത്രി നിർമല സീതാരാമനാണ് പാർലമെൻ്റിൽ പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കുന്നത്. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മധ്യവർഗത്തെയും ബാധിക്കുന്ന ബില്ലിലെ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഇവയാണ്.നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും നികുതിദായകരെ അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും (മുൻ വർഷം) ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വർഷമെന്ന ആശയത്തിലൂടെ പരിഹരിക്കപ്പെടും.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....