ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു’; ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍

ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ 2 പേർ തമ്മില്‍ തല്ലിയത്.പള്ളുരുത്തി ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഇരുവരും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കവും തുടര്‍ന്ന് തമ്മില്‍ തല്ലും.ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു. പിന്നാലെ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....