മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മുളന്തുരുത്തി സ്വദേശി ഏബേൽ സജിയെ അറസ്റ്റ് ചെയ്തു.
വർഷങ്ങളായി യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന പള്ളികളാണ് ഇത്.ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ചില ധാരണകളോടെയാണ് പ്രദക്ഷിണമടക്കമുള്ള ചടങ്ങുകൾ നടത്തിക്കൊണ്ടിരുന്നത്. ഓർത്തഡോക്സ് പക്ഷം പ്രദക്ഷിണം നടക്കുമ്പോൾ വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാൻ പാടില്ലെന്ന ധാരണ ലംഘിച്ചതായി യാക്കോബായപക്ഷം പരാതിപ്പെട്ടു. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.