ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയെ വീഴ്ത്തി കൊളംബിയ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊളംബിയ വിജയിച്ചത്.

കൊളംബിയയിലിലെ എല്‍ മെട്രോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയന്‍ താരം യെര്‍സന്‍ മോസ്‌ക്വേരയാണ് ആദ്യം ഗോള്‍ നേടിയത്. 25-ാം മിനിറ്റിലായിരുന്നു മോസ്‌ക്വേര ഗോള്‍ കണ്ടെത്തിയത്.

രണ്ടം പകുതിയില്‍ അര്‍ജന്‍റീന ഗോള്‍ മടക്കി. നിക്കോളാസ് ഗോണ്‍സാലസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 60-ാം മിനിറ്റിലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഹാമേസ് റോഡ്രിഗസ് കോളംബിയയെ വീണ്ടും മുന്നിലെത്തിച്ചു.

ഗോള്‍ മടക്കാന്‍ ലോകകചാമ്ബ്യന്‍മാര്‍ ശ്രമിച്ചെങ്കിലും നേടാനായില്ല.ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കോളംബിയ വിജയം സ്വന്തമാക്കി.സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്‍റീന കളത്തിലിറങ്ങിയത്.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...