ഇടപ്പള്ളി ടോളിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

ദേശീയപാതയിൽ ഇടപ്പള്ളി ടോളിന് സമീപം കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. രാത്രി 9 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.ആലപ്പുഴയിൽ നിന്നും ലോഡ് ഇറക്കി കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിക്കാണ് തീ പിടിച്ചത്. ഇടപ്പള്ളി ടോളിലെത്തിയപ്പോൾ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത് കണ്ടു ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ തീ കത്തുകയായിരുന്നു. ക്യാബിൻ ഭാഗം പൂർണമായും കത്തി നശിച്ചു.ഏലൂരിൽ നിന്നും തൃക്കാക്കരയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന സേന തീയണച്ചു. തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത കുരുക്കും ഉണ്ടായി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....