തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത് . ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് മാസം മുൻപാണ് ഇവർ പോട്ടയിലെ ഈ പ്രദേശത്ത് താമസത്തിനായി എത്തിയത്. ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ ഔട്ട് ഹൗസിലാണ് ദമ്പതികൾ താമസിച്ചുവന്നിരുന്നത്.

